കുറഞ്ഞ ചിലവിൽ ജോർജിയയിൽ MBBS പഠിക്കാം
വിദേശ രാജ്യങ്ങളിൽ പോയി MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ജോർജിയ. ജോർജിയയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ഫീൽഡുകളിലും ആശുപത്രികളിലും ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സ്വയം ഉറപ്പാക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് ജോർജിയയിലെ MBBS .
ജോർജിയയിലെ അഞ്ച് വർഷത്തെ MBBS കോഴ്സ് 100% ഇംഗ്ലീഷ് മീഡിയത്തിലാണ്.
ജോർജിയയിലെ മെഡിക്കൽ സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള സ്കോളർഷിപ്പാണ് വാഗ്ദാനം ചെയ്യുന്നത് . ജോർജിയയിലെ സർവ്വകലാശാലകൾ ക്യാപിറ്റേഷൻ ഫീ ഒന്നും ഈടാക്കുന്നില്ല. ജോർജിയയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മെഡിക്കൽ സിലബസ് ആണ് പിന്തുടരുന്നത്. UNESCO, WHO, NMC എന്നിവയുടെ അംഗീകാരങ്ങൾ ഇവിടത്തെ മെഡിക്കൽ സർവകലാശാലകൾക്ക് ഉണ്ട്. 1:20 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതമാണ് ഇവിടത്തെ യൂണിവേസിറ്റികൾ സ്വീകരിച്ചിരിക്കുന്നത്. അതായത് 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നർത്ഥം. ഓരോ വിദ്യാർത്ഥിയെയും വ്യക്തിപരമായി ശ്രദ്ധയോടെയും ക്ഷമയോടെയും നയിക്കാൻ ഇത് അദ്ധ്യാപകരെ സഹായിക്കുന്നു. കോഴ്‌സുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനും വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് സാധിക്കുന്നു.
Major Universities in Georgia
ഇപ്പോൾ വളരെ കുറഞ്ഞ ചിലവിൽ ജോർജിയയിൽ MBBS പഠിക്കാം.
ജോർജിയയിൽ MBBS പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ഫീസും പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യവും ചെലവും ലോകോത്തര നിലവാരവും മികച്ച ഹോസ്റ്റൽ സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും വർഷം മുഴുവൻ പ്രവർത്തന സജ്ജമായ ഭക്ഷണം ലഭ്യമാകുന്ന വിപുലമായ കാന്റീനും ഇവിടെ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സെക്യൂരിറ്റി സംവിധാനങ്ങളോടുകൂടിയുള്ള പ്രത്യേക ഹോസ്റ്റൽ ഇവിടെ ഉണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
മറ്റു പ്രത്യേകതകൾ